/sathyam/media/media_files/2025/09/09/jagdeep-dhankhar-2025-09-09-09-11-25.jpg)
ഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച് ഏകദേശം ഒന്നര മാസത്തിന് ശേഷം തനിക്ക് ഒരു ബംഗ്ലാവ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജഗ്ദീപ് ധന്‍ഖര്‍.
അനുയോജ്യമായ താമസസൗകര്യം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഉപരാഷ്ട്രപതി ഭവന, നഗരകാര്യ മന്ത്രാലയത്തിന് കത്തെഴുതി.
മുന്‍ ഉപരാഷ്ട്രപതി കഴിഞ്ഞയാഴ്ച വിപി എന്‍ക്ലേവില്‍ നിന്ന് സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പൂര്‍ പ്രദേശത്തുള്ള ഒരു സ്വകാര്യ ഫാംഹൗസിലേക്ക് താമസം മാറി. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടാലയുടേതാണ് ഈ ഫാംഹൗസ്.
മുന്‍ ഉപരാഷ്ട്രപതിക്ക് ഭവന, നഗരകാര്യ മന്ത്രാലയം ഇതുവരെ ഒരു ബംഗ്ലാവും അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.
ഡല്‍ഹിയിലെ ലുട്ട്യന്‍സിലെ എപിജെ അബ്ദുള്‍ കലാം റോഡിലുള്ള ടൈപ്പ്-8 ബംഗ്ലാവ് തയ്യാറായതായും മുന്‍ ഉപരാഷ്ട്രപതിക്ക് ഇത് അനുവദിക്കാമെന്നും വൃത്തങ്ങള്‍ അറിയിച്ചു, എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.