സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ധൻഖർ എത്തി

സി.പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, ജഗ്ദീപ് ധന്‍ഖര്‍ മറ്റ് മുന്‍ ഉപരാഷ്ട്രപതിമാരായ വെങ്കയ്യ നായിഡു, ഹമീദ് അന്‍സാരി എന്നിക്ക് സമീപമാണ് ഇരുന്നത്.

New Update
Untitled

ഡല്‍ഹി: പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ദ്രൗപതി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.


Advertisment

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ഈ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ജൂലൈ 21 ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം ആദ്യമായി അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു.


സി.പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, ജഗ്ദീപ് ധന്‍ഖര്‍ മറ്റ് മുന്‍ ഉപരാഷ്ട്രപതിമാരായ വെങ്കയ്യ നായിഡു, ഹമീദ് അന്‍സാരി എന്നിക്ക് സമീപമാണ് ഇരുന്നത്.


പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുള്‍പ്പെടെ നിരവധി മന്ത്രിമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.


2022 ഓഗസ്റ്റില്‍ ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കുകയും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21 ന് ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു.

Advertisment