ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ എത്തിച്ചത്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നരംഗിന്റെ മേല്‍നോട്ടത്തിലാണ് ഉപരാഷ്ട്രപതിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി.
ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടുവെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നതിനായി എയിംസില്‍ ഒരു പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യനില ഉടന്‍ തന്നെ മെച്ചപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.