ഡല്‍ഹി: മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ രാജിവച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.
രാജി അംഗീകരിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഒരു പോസ്റ്റ് എഴുതി. 'ഇന്ത്യയുടെ ഉപരാഷ്ട്രപതി ഉള്‍പ്പെടെ നിരവധി പദവികളില്‍ രാജ്യത്തെ സേവിക്കാന്‍ ജഗ്ദീപ് ധന്‍ഖര്‍ ജിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന് നല്ല ആരോഗ്യം നേരുന്നു.'
പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് നന്ദി പറഞ്ഞ ധന്‍ഖര്‍, അവരുമായുള്ള മികച്ച പ്രവര്‍ത്തന ബന്ധത്തെ പ്രശംസിച്ചു. 'ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അചഞ്ചലമായ പിന്തുണയ്ക്കും ഞങ്ങള്‍ക്കുണ്ടായിരുന്ന മികച്ച പ്രവര്‍ത്തന ബന്ധത്തിനും ഞാന്‍ അവരോട് അഗാധമായ നന്ദിയുള്ളവനാണ്' എന്ന് അദ്ദേഹം എഴുതി.
പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. 'പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്. എന്റെ ഭരണകാലത്ത് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.
പാര്‍ലമെന്റിലെ എല്ലാ ബഹുമാന്യ അംഗങ്ങളുടെയും സ്‌നേഹം, വിശ്വാസം, വാത്സല്യം എപ്പോഴും എന്റെ ഹൃദയത്തില്‍ നിലനില്‍ക്കും' എന്ന് അദ്ദേഹം പറഞ്ഞു.