New Update
/sathyam/media/media_files/2025/08/30/untitled-2025-08-30-13-43-36.jpg)
ഡല്‍ഹി: രാജസ്ഥാന്‍ നിയമസഭയില്‍ പെന്‍ഷന് അപേക്ഷിച്ച് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. 1993 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് സീറ്റില്‍ നിന്ന് ധന്‍ഖര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Advertisment
ആയതിനാല്‍ ഇപ്പോള്‍ നിയമസഭയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാനുള്ള അവകാശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ധന്‍ഖറിന് നിലവില്‍ 74 വയസ്സുണ്ട്. നിയമങ്ങള്‍ അനുസരിച്ച്, രാജസ്ഥാന്‍ നിയമസഭയില്‍ നിന്ന് അദ്ദേഹത്തിന് ഏകദേശം 42,000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും.
രാജസ്ഥാനിലെ നേതാക്കള്‍ക്ക് ഇരട്ടി പെന്‍ഷന്‍ വ്യവസ്ഥയുണ്ട്. അതായത്, ഒരാള്‍ എംപിയും എംഎല്‍എയും ആയിരുന്നിട്ടുണ്ടെങ്കില്‍ രണ്ട് തസ്തികകള്‍ക്കും പെന്‍ഷന്‍ ലഭിക്കും.