മുംബൈ: നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി.
പുലർച്ചെ 3.30 ഓടെ ജയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രതിയായ വിശാൽ ഗാവ്ലി (35) നെ കണ്ടെത്തിയത്.
2024 ഡിസംബറിൽ കല്യാണിൽ 12കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഗാവ്ലിക്കെതിരെയുള്ള കുറ്റം.
ഡിസംബർ 24 ന് കോൾസേവാഡി പ്രദേശത്ത് നിന്ന് കുട്ടിയെ കാണാതായി. പിന്നീട് താനെ റൂറൽ പോലീസ് അധികാരപരിധിയിലുള്ള പഡ്ഗയിലെ ബാപ്ഗാവ് ഗ്രാമത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കോൾസേവാഡി പോലീസ് നടത്തിയ അന്വേഷണത്തിൽ ഗാവ്ലിയെയും ഭാര്യ സാക്ഷിയെയും കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു.
ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.