/sathyam/media/media_files/2026/02/09/1770638500-2026-02-09-18-38-32.jpg)
ഫ​രീ​ദാ​ബാ​ദ്: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​എ​സ് ഭീ​ക​ര​ൻ അ​ബ്ദു​ൽ റ​ഹ്​മാ​ൻ ഫ​രീ​ദാ​ബാ​ദ് ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. സ​ഹ​ത​ട​വു​കാ​ര​നാ​യ അ​രു​ൺ ചൗ​ധ​രി എ​ന്ന​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.
ജ​മ്മു​കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ റ​ഹ്​മാ​നെ കാ​ഷ്മീ​രി​ലെ നീം​ക ജ​യി​ലി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫ​രീ​ദാ​ബാ​ദ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ​വ​ച്ച് റ​ഹ്​മാ​നെ അ​രു​ൺ ചൗ​ധ​രി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
മൃ​ത​ദേ​ഹം നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കാ​ഷ്മീ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു എ​ന്ന ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ബ്ദു​ൽ റ​ഹ്​മാ​നെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. ഗു​ജ​റാ​ത്ത് എ​ടി​എ​സ്, ഫ​രീ​ദാ​ബാ​ദ് പോ​ലീ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
അ​ൽ ഖ്വ​യ്ദ​യു​ടെ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ നേ​താ​വാ​യ അ​ബു സൗ​ഫി​യാ​നു​മാ​യി റ​ഹ്​മാ​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us