/sathyam/media/media_files/2025/09/29/cini-artist-2025-09-29-19-40-50.jpg)
ഡൽഹി: രാജസ്ഥാനിലെ കോട്ടയിൽ കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ടെലിവിഷൻ താരവും സഹോദരനും ജീവൻ നഷ്ടമായി.
പത്തുവയസുകാരനായ വീർ ശർമയും സഹോദരൻ ശൗര്യ ശർമ (25) മാണ് അപകടത്തിൽ മരിച്ചത്. ജയ്‌പൂരിലെ കോട്ട അനന്തപുരയിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
തീപിടുത്തം ഉണ്ടായത് കെട്ടിടത്തിന്റെ നാലാം നിലയിലാണ്. അപകടം നടന്ന സമയത്ത് കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കനത്ത പുകയെത്തുടർന്ന് ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോർട്ട്.
കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട അയാൾ വാസികൾ വാതിൽ തകർത്താണ് കുട്ടികളെ പുറത്തെത്തിച്ചത്. ആ സമയം രണ്ട കുട്ടികളും അബോധാവസ്ഥയിലായിരുന്നു. ഉണ്ടാണ് തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഷോർട്ട് സർക്യൂട്ട് മൂലമാണ് കെട്ടിടത്തിന് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. തീപിടിത്തത്തിൽ ഡ്രോയിങ് റൂം പൂർണ്ണമായും കത്തിനശിച്ചു. ഫ്ലാറ്റിന്റെ മറ്റ് ഭാഗങ്ങളിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.