ഓൺലൈൻ ഗെയിമുകൾ കളിച്ച് 2,000 മുതൽ 5,000 രൂപ വരെ എളുപ്പത്തിൽ നേടാമെന്ന് വ്യാജപ്രചാരണം. ഇരകൾ വലിയ തുകകൾ ഗെയിമിൽ നിക്ഷേപിച്ചു തുടങ്ങുന്നതോടെ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യും. രാജസ്ഥാനിൽ വാടക അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് നടത്തിവന്ന ആറ് പേർ പൊലീസ് കസ്റ്റഡിയിൽ

പ്രതികൾ ലാപ്‌ടോപ്പുകൾ വഴി ഒരു ഓൺലൈൻ ഗെയിമിംഗ് വെബ്‌സൈറ്റ് പ്രവർത്തിപ്പിച്ചിരുന്നു. ഇതിന് ദുബായിയുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

New Update
img(76)

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലെ ഒരു വാടക അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് നടത്തിവന്ന ആറ് പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ കോൾ സെന്റർ പ്രവർത്തിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

Advertisment

അദ്‌നാൻ അഹമ്മദ്, അബു ഹംസ, സമ്പത്ത് കീർ, ഹേമേന്ദ്ര സിംഗ് രണാവത്ത്, ഉത്തംറാം, ഉമേഷ് മൽഹോത്ര എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും മൊബൈൽ ഫോണുകൾ ലാപ്ടോപ് തുടങ്ങിയ സാധാനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്


രാംനഗരിയ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഈ റെയ്ഡ് നടത്തിയത്. കോൺസ്റ്റബിൾ പ്രദീപ് സോണിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.


പ്രതികൾ ലാപ്‌ടോപ്പുകൾ വഴി ഒരു ഓൺലൈൻ ഗെയിമിംഗ് വെബ്‌സൈറ്റ് പ്രവർത്തിപ്പിച്ചിരുന്നു. ഇതിന് ദുബായിയുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഓൺലൈൻ ഗെയിമുകൾ കളിച്ച് 2,000 മുതൽ 5,000 രൂപ വരെ എളുപ്പത്തിൽ നേടാമെന്ന് പറഞ്ഞാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്.


താൽപ്പര്യപ്പെടുന്നവരിൽ നിന്ന് ആദ്യം 300 രൂപ രജിസ്ട്രേഷൻ ഫീസായി ഈടാക്കും.


ഇരകൾ വലിയ തുകകൾ ഗെയിമിൽ നിക്ഷേപിച്ചു തുടങ്ങുന്നതോടെ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യും. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം മറ്റുള്ളവരുടെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്.

തട്ടിയെടുക്കുന്ന തുകയുടെ 10 ശതമാനം കമ്മീഷൻ അടിസ്ഥാനത്തിലാണ് പ്രതികൾ ജോലി ചെയ്തിരുന്നതെന്ന് സ്പെഷ്യൽ കമ്മീഷണർ രാഹുൽ പ്രകാശ് അറിയിച്ചു.

Advertisment