New Update
/sathyam/media/media_files/2024/12/20/ZGUWKaW7SQP5pl1fKlL5.jpg)
രാജസ്ഥാൻ: ജയ്പൂരിൽ സിഎൻജി ട്രക്ക് വാഹനങ്ങളിൽ ഇടിച്ച് വൻ അപകടം. 7 പേർക്ക് ദാരുണാന്ത്യം. 35 പേർ പരിക്കേറ്റ് ആശുപത്രിയിൽ. 30 വാഹനങ്ങൾ കത്തി നശിച്ചു.
Advertisment
ജയ്പൂർ അജ്മേർ ഹൈവേയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് വൻ തീപിടുത്തം ഉണ്ടായി. അ​ഗ്നിശമന സേനയെത്തി തീയണച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അപകടം നടന്ന സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നേരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭജന്ലാല് ശർമയുമായി ഫോണിൽ സംസാരിച്ചു, സ്ഥിതി വിലയിരുത്തി, എല്ലാ പിന്തുണയും അറിയിച്ചു. സംഭവത്തിൽ രാജസ്ഥാൻ പോലീസ് അന്വേഷണം തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us