ജയ്പൂർ: ലിവിങ് ടുഗെതർ ബന്ധങ്ങൾ ഏതെങ്കിലും ഒരു സർക്കാർ സംവിധാനത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി.
ഇത്തരം ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ ഒരു പോർട്ടൽ ആരംഭിക്കണമെന്നും കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ജസ്റ്റിസ് അനൂപ് കുമാർ ദണ്ഡിന്റെതാണ് ഉത്തരവ്.
സംരക്ഷണം ആവശ്യപ്പെട്ട് ലിവ് ഇൻ ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.
രജിസ്ട്രേഷൻ സമയം ലിവ് ഇൻ ബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടികളുടെ പരിപാലനം സംബന്ധിച്ച് വിശദീകരണം നൽകണം.
ഇത്തരം ബന്ധങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് നിരവധി ദമ്പതികൾ കോടതി സഹായം തേടിയെത്താറുണ്ടെന്നും അനൂപ് കുമാർ ദണ്ഡ് ചൂണ്ടിക്കാട്ടി.