/sathyam/media/media_files/2025/08/19/jaipur-murder-2025-08-19-22-26-56.jpg)
ജയ്പ്പൂര്‍: ജയ്പൂരില്‍ ക്രൈം ത്രില്ലർ വെബ് സീരിസുകള്‍ കണ്ട് ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനോജിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യ സന്തോഷ് ദേവി, സഹപ്രതികളായ ഋഷി ശ്രീവാസ്തവ, മോഹിത് ശര്‍മ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്റര്‍നെറ്റില്‍ ക്രൈം ത്രില്ലർ വെബ് സീരീസുകള്‍ കണ്ടാണ് മനോജിനെ കൊല്ലാനായി ഇവര്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
സന്തോഷ് ദേവിയും പ്രതിയായ ഋഷിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇരുവരും ബെഡ്ഷീറ്റ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്.
ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമായപ്പോള്‍ മനോജിനെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികള്‍ പുതിയ സിം കാര്‍ഡുകള്‍ വാങ്ങിയതായും പൊലീസ് കണ്ടെത്തി.
കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ സമീപത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
ഒരുമാസം ആസൂത്രണം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ശാരീരിക ആക്രമണവും തന്നെ സംശയവും വര്‍ധിച്ചതിനാലാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ഭാര്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച ഇസ്‌കോണ്‍ ക്ഷേത്രത്തിലേക്ക് പോകാന്‍ മനോജിന്റെ ഓട്ടോറിക്ഷ മോഹിത് വിളിക്കുകയായിരുന്നു.
യാത്ര തുടങ്ങി ഏകദേശം 10 മിനിറ്റിനുള്ളില്‍ ഋഷി ഓട്ടോറിക്ഷയില്‍ കയറുകയും ഓട്ടോറിക്ഷ ഒരു വിജനമായ ഫാംഹൗസിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് മൂര്‍ച്ചയുള്ള ബെഡ്ഷീറ്റ് കട്ടര്‍ ഉപയോഗിച്ച് മനോജിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് ഇരുവരും വസ്ത്രങ്ങള്‍ മാറ്റി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കാര്‍ഡുകള്‍ ഊരി മാറ്റുകയായിരുന്നു.