/sathyam/media/media_files/69At1ZuCQHwx67s2Z9K5.jpg)
ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരായ ആരോപണത്തിന് തെളിവ് നൽകാൻ ഒരാഴ്ചത്തെ സമയം വേണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിൻ്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് അമിത് ഷാ ജില്ലാ മജിസ്‌ട്രേറ്റുമാരെ/കളക്ടര്‍മാരെ വിളിച്ചെന്ന ആരോപണത്തിന്റെ തെളിവുകൾ സഹിതം മറുപടി സമർപ്പിക്കാൻ ഇന്ന് വൈകിട്ട് ഏഴ് മണി വരെ ജയറാം രമേശിന് കമ്മീഷന്‍ സമയം അനുവദിച്ചു.
ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നോ മറ്റ് ഉദ്യോഗസ്ഥരിൽ നിന്നോ ഈ വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 150-ഓളം പാർലമെൻ്ററി മണ്ഡലങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണൽ പ്രക്രിയയുടെ പവിത്രതയെ ഗുരുതരമായി ബാധിക്കുമെന്നും കമ്മീഷൻ പറഞ്ഞു.
The outgoing Home Minister has been calling up DMs/Collectors. So far he has spoken to 150 of them. This is blatant and brazen intimidation, showing how desperate the BJP is. Let it be very clear: the will of the people shall prevail, and on June 4th, Mr. Modi, Mr. Shah, and the…
— Jairam Ramesh (@Jairam_Ramesh) June 1, 2024
കൃത്യസമയത്ത് പ്രതികരിച്ചില്ലെങ്കില്‍ ഈ വിഷയത്തില്‍ ജയറാം രമേശിന് ഒന്നും പറയാനില്ലെന്ന് അനുമാനിക്കേണ്ടി വരുമെന്നാണ് കമ്മീഷന്റെ നിലപാട്. ശനിയാഴ്ച തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ, അമിത് ഷാ ജില്ലാ മജിസ്‌ട്രേറ്റുമാരെ/കളക്ടര്‍മാരെ വിളിച്ചുവെന്നായിരുന്നു ജയറാം രമേശിന്റെ ആരോപണം.