പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി നെഹ്‌റുവിന്റെ തെറ്റുകൾ പ്രധാനമന്ത്രി മോദി തിരുത്തി: എസ്.ജയശങ്കർ

'ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് 60 വര്‍ഷമായി നമ്മളോട് പറഞ്ഞിരുന്നു. പണ്ഡിറ്റ് നെഹ്റുവിന്റെ തെറ്റുകള്‍ തിരുത്താന്‍ കഴിയില്ല. അത് തിരുത്താന്‍ കഴിയുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചു.

New Update
Untitledaearth

ഡല്‍ഹി: 'രക്തവും വെള്ളവും ഒരുമിച്ച് ഒഴുക്കാന്‍ കഴിയില്ല' എന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 'തെറ്റുകള്‍ തിരുത്തി' എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

Advertisment

ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത ജയ്ശങ്കര്‍, 1960-ല്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി സമാധാനത്തിനുള്ള നടപടിയല്ല, മറിച്ച് പ്രീണനത്തിനുള്ള ഒന്നാണെന്ന് പറഞ്ഞു.


'ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് 60 വര്‍ഷമായി നമ്മളോട് പറഞ്ഞിരുന്നു. പണ്ഡിറ്റ് നെഹ്റുവിന്റെ തെറ്റുകള്‍ തിരുത്താന്‍ കഴിയില്ല. അത് തിരുത്താന്‍ കഴിയുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചു.

ആര്‍ട്ടിക്കിള്‍ 370 തിരുത്തി. സിന്ധു നദീജല ഉടമ്പടി തിരുത്തിക്കൊണ്ടിരിക്കുകയാണ്,' പാകിസ്ഥാന്‍ തീവ്രവാദത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നതുവരെ കരാര്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.


നെഹ്റുവിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ജയ്ശങ്കര്‍ പറഞ്ഞു, 'അന്നത്തെ പ്രധാനമന്ത്രി പറയുന്നത് നമുക്ക് ഈ കരാര്‍ ചെയ്യാം എന്നാണ്, കാരണം ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പഞ്ചാബിന്റെ താല്‍പ്പര്യം കണക്കിലെടുക്കണം. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരുടെ താല്‍പ്പര്യത്തെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നില്ല.'


നിലവിലെ സാഹചര്യത്തില്‍ ഇതാണ് ശരിയായ ഒത്തുതീര്‍പ്പ് എന്ന് ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ സമാധാനം വാങ്ങി, അത് ഇരു രാജ്യങ്ങള്‍ക്കും നല്ലതാണെന്നും ജയശങ്കര്‍ പറഞ്ഞു.

Advertisment