ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാക്കിസ്ഥാനിലും പാക്കിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിലും ഉണ്ടായിരുന്ന ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു.
ഇന്ത്യന്‍ ആക്രമണങ്ങളില്‍ 10 കുടുംബാംഗങ്ങളും 4 സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി മസൂദ് അസ്ഹര്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചു.
പാക്കിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ 26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം കൂട്ടക്കൊലയ്ക്കുള്ള ഇന്ത്യയുടെ മറുപടിയായ 'ഓപ്പറേഷന്‍ സിന്ദൂരി'ന്റെ ഭാഗമായി ബഹവല്‍പൂരിലെ സുബ്ഹാന്‍ അല്ലാഹ് സമുച്ചയത്തില്‍ നടത്തിയ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.
ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചത് കാലങ്ങളായി ഇന്ത്യയ്ക്ക് നേരേ ഭീഷണിയുയര്‍ത്തുന്ന ജെയ്‌ഷെ മുഹമ്മദിന്റെ അടിവേരിളക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു.
ആക്രമണത്തിനിരയായ പ്രധാന ഭീകര കേന്ദ്രങ്ങള്‍ ഇവയാണ്:
1.മുശാഫറാബാദ് (പാക്കിസ്ഥാന്‍ അധീനതയിലുള്ള കശ്മീര്‍)
ജൈഷ്-എ-മൊഹമ്മദ് (JeM), ലഷ്‌കര്‍-എ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ കേന്ദ്രം. 2001 ഡിസംബര്‍ 13 ന് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന് നേതൃത്വം ഇവിടെ നിന്നായിരുന്നു.
2. കോട്ട്‌ലി (പിഒകെ)
ലഷ്‌കര്‍-എ-തൊയിബയുടെ പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം.
3. ബാഘ് (പിഒകെ))
ഭീകരര്‍ക്കുള്ള പരിശീലന കേന്ദ്രം എന്നറിയപ്പെടുന്നു.
4. മിര്‍പൂര്‍ (പിഒകെ)
തീവ്രവാദ സംഘടനകളുടെ ഏകോപന കേന്ദ്രം.
5. റാവലക്കോട്ട് (പിഒകെ)
ജൈഷ്-എ-മൊഹമ്മദ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ താവളം.
6.ഫോര്‍വേഡ് കഹൂട്ടാ (പിഒകെ)
നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ലക്ഷ്യസ്ഥാനമായ ലോഞ്ച്പാഡുകള്‍ ഉള്ള പ്രദേശം.
7.ബാലാക്കോട്ട് (ഖൈബര്‍ പഖ്തുന്‍ഖ്വ, പാക്കിസ്ഥാന്‍)
2019-ലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം വീണ്ടും ഭീകര കേന്ദ്രമായി മാറിയ പ്രദേശം.
8.ബഹാവല്‍പൂര്‍ (പാക്കിസ്ഥാന്‍ പഞ്ചാബ്)
ജൈഷ്-എ-മൊഹമ്മദിന്റെ ആശയപരമായ കേന്ദ്രം.
9. അഹ്‌മദ്പൂര്‍ ഈസ്റ്റ് (പാക്കിസ്ഥാനിലെ പഞ്ചാബ്)
പുതിയതായി തിരിച്ചറിഞ്ഞ് ഭീകര പരിശീലനത്തിന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേന്ദ്രം.