/sathyam/media/media_files/2025/12/08/jaishankar-2025-12-08-14-24-34.jpg)
ഡല്‍ഹി: ഇന്ത്യയുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പാകിസ്ഥാന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ രംഗത്തെത്തി.
തങ്ങളുടെ സായുധ സേന ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷാ ചട്ടക്കൂടിന്റെ പ്രധാന ഭാഗമാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.
ന്യൂഡല്‍ഹിയില്‍ നടന്ന എച്ച്.ടി. ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെ, ഇന്ത്യയുടെ പല സുരക്ഷാ പ്രശ്‌നങ്ങളും പാകിസ്ഥാന്റെ സൈനിക സ്ഥാപനവുമായി ബന്ധിപ്പിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഈ മറുപടി.
ജയശങ്കറിന്റെ പരാമര്‍ശങ്ങള്‍ 'തീവ്രമായ, അടിസ്ഥാനരഹിതമായ, നിരുത്തരവാദപരമായ' പ്രസ്താവനകളാണെന്ന് ഞായറാഴ്ച വിദേശകാര്യ ഓഫീസ് വക്താവ് താഹിര്‍ അന്ദ്രാബി പറഞ്ഞു.
ഈ പരാമര്‍ശങ്ങളെ പാകിസ്ഥാന്‍ 'തികച്ചും തള്ളിക്കളയുകയും അപലപിക്കുകയും' ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us