മുംബൈ: 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളായ തഹാവൂര്‍ ഹുസൈന്‍ റാണയെ കൈമാറുന്നതിനെത്തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തീവ്രവാദ വിരുദ്ധ സഹകരണത്തിന് നന്ദി പറഞ്ഞ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍.
2008 ലെ മുംബൈ ആക്രമണത്തിന് ഇന്ത്യയോടൊപ്പം ചേര്‍ന്ന് അമേരിക്ക വളരെക്കാലമായി നീതി തേടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ആ ദിവസം വന്നതില്‍ എനിക്ക് സന്തോഷമുണ്ട്, റൂബിയോ പറഞ്ഞു. 26/11 ആക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഇത് തീര്‍ച്ചയായും ഒരു വലിയ ചുവടുവയ്പ്പാണെന്ന് എക്സിലെ റൂബിയോയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ജയ്ശങ്കര്‍ പറഞ്ഞു.
പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനായ റാണയെ ആറ് യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ്, ബോംബിംഗ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഒരു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.