ചില രാജ്യങ്ങളുടെ സഹായികളായി തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നു, ഒരു സാഹചര്യത്തിലും തീവ്രവാദികളെ വെറുതെ വിടരുത്. ഒരു രാജ്യത്തിന്റെയും ആണവ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കരുതെന്ന് എസ്. ജയശങ്കർ

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം പാകിസ്ഥാന്‍ ഏറ്റെടുക്കാനിരിക്കുമ്പോഴാണ് ഈ പ്രദര്‍ശനം ആരംഭിച്ചത്.

New Update
Untitledhvyrn

ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭയില്‍ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടാണ് എടുത്ത് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ലോകം ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഏതു സാഹചര്യത്തിലും തീവ്രവാദികള്‍ക്ക് ഇളവ് നല്‍കരുതെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Advertisment

ചില രാജ്യങ്ങളുടെ സഹായത്തോടെ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത്തരമൊരു സാഹചര്യം അനുവദിക്കാന്‍ ആഗോള സമൂഹം തയ്യാറാകരുതെന്ന് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി. ഒരു രാജ്യത്തിന്റെയും ആണവ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പഹല്‍ഗാം ആക്രമണത്തെ ഉദാഹരണമായി ഉദ്ധരിച്ച ജയശങ്കര്‍, ഇന്ത്യയുടെ പ്രതികരണം ഭീകരവാദത്തോടുള്ള സഹിഷ്ണുതയില്ലായ്മയുടെ വ്യക്തമായ സന്ദേശമാണെന്ന് പറഞ്ഞു.

മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിലാണ് എസ്. ജയശങ്കര്‍. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് 'ഭീകരവാദത്തിന്റെ മാനുഷിക നഷ്ടം' എന്ന പ്രദര്‍ശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെയും, ജൂലൈ 7 മുതല്‍ 11 വരെയും രണ്ട് ഘട്ടങ്ങളിലായി ഈ പ്രദര്‍ശനം നടക്കും.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം പാകിസ്ഥാന്‍ ഏറ്റെടുക്കാനിരിക്കുമ്പോഴാണ് ഈ പ്രദര്‍ശനം ആരംഭിച്ചത്.

Advertisment