/sathyam/media/media_files/2024/11/27/ECSUbft92WcSGmg0uY0D.jpg)
മുംബൈ: ബോളിവുഡ് സംവിധായകന്‍ അശ്വിനി ദിറിന്റെ മകന്‍ ജലജ് ദിര്‍ വാഹനാപകടത്തില്‍ മരിച്ചു. 18 വയസായിരുന്നു. മുംബൈയിലെ വില്‍ പാര്‍ലെയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
നവംബര്‍ 23നാണ് അപകടമുണ്ടായത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലജ്. സഹില്‍ മെന്ദ എന്ന സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. 120- 150 കിലോമീറ്റര്‍ സ്പീഡിലായിരുന്നു വാഹനം. നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജലജിനേയും മറ്റൊരു സുഹൃത്തായ ശരത്തിനേയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ചു. എന്നാല്‍ ജലജ് മരിക്കുകയായിരുന്നു.
വാഹനമോടിച്ചിരുന്ന സഹിലും മറ്റൊരു സുഹൃത്തും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മദ്യലഹരിയിലാണ് സഹില്‍ വാഹനമോടിച്ചതെന്ന് കണ്ടെത്തി.
തുടര്‍ന്ന് സഹിലിനെ അറസ്റ്റ് ചെയ്തു. സണ്‍ ഓഫ് സര്‍ദാര്‍, യൂ മീ ഓര്‍ ഹം, അതിഥി തും കബ് ജാവോങ്കേ തുടങ്ങിയവയാണ് അശ്വനി ദിറിന്റെ സിനിമകള്‍.