/sathyam/media/media_files/2026/01/09/untitled-2026-01-09-15-21-54.jpg)
ഡല്‍ഹി: രാജ്യത്തെ പ്രധാന സ്മാരകങ്ങളില്‍ പെട്ട ഡല്‍ഹി ജുമാ മസ്ജിന്റെ പരിസരത്തുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ്.
മസ്ജിദിന്റെ പരിസരത്തുള്ള അനധികൃത നിര്‍മാണങ്ങളെ കുറിച്ച് സര്‍വേ നടത്താന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഓള്‍ഡ് ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി പള്ളിക്ക് സമീപമുള്ള കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്റെ നടപടികള്‍ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
ബുധനാഴ്ച പുലര്‍ച്ചെ പൊളിക്കല്‍ നടപടിക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജുമാ മസ്ജിദ് പ്രദേശത്തെ അനധികൃത പാര്‍ക്കിംഗിന്റെയും കടകളുടെയും രൂപത്തിലുള്ള കൈയേറ്റങ്ങള്‍ക്കെതിരെ ചില എന്‍ജിഒകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ ഒരു സര്‍വേ നടത്തി കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കോടതി ബന്ധപ്പെട്ട ഏജന്‍സികളോട് ഉത്തരവിട്ടിട്ടുണ്ട്.
റോഡുകള്‍ വീതികൂട്ടുന്നതിനാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ ഇത് സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്. കോടതി ഉത്തരവ് വരുമ്പോള്‍ അതിനെ രാഷ്ട്രീയമായി കാണരുതെന്നും ആശിഷ് സൂദ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us