ജമ്മുവിൽ 30-ലധികം പാക് ഭീകരർ സജീവം; ഇന്റലിജൻസ് മുന്നറിയിപ്പ്

പരമ്പരാഗതമായി പ്രവര്‍ത്തനങ്ങള്‍ കുറവായ കാലഘട്ടമായി കണക്കാക്കപ്പെടുന്ന ശൈത്യകാലത്തെ മുതലെടുക്കാനുള്ള ശ്രമമായും ഈ നീക്കം കാണപ്പെടുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ജമ്മു മേഖലയിലായി 30-ലധികം പാക് ഭീകരര്‍ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.

Advertisment

40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലഘട്ടം ആരംഭിച്ച സാഹചര്യത്തില്‍, കാലാവസ്ഥയുടെ കാഠിന്യം മുതലെടുക്കാനുള്ള ഭീകര ശ്രമങ്ങള്‍ തടയാന്‍ ഇന്ത്യന്‍ സൈന്യം ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.


സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്നതിനാല്‍, തീവ്രവാദികള്‍ കിഷ്ത്വാറിലെയും ദോഡയിലെയും ഉയര്‍ന്ന, മധ്യ പര്‍വതപ്രദേശങ്ങളിലേക്ക് നീങ്ങിയതായി പ്രതിരോധ, രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. 


സാധാരണ ജനവാസം വളരെ കുറവുള്ള ഈ മേഖലകളിലേക്കുള്ള നീക്കം, ശൈത്യകാലത്ത് സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടാതെ രക്ഷപ്പെടാനും വീണ്ടും ശക്തിപ്പെടാനും ലക്ഷ്യമിട്ടുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. 

പരമ്പരാഗതമായി പ്രവര്‍ത്തനങ്ങള്‍ കുറവായ കാലഘട്ടമായി കണക്കാക്കപ്പെടുന്ന ശൈത്യകാലത്തെ മുതലെടുക്കാനുള്ള ശ്രമമായും ഈ നീക്കം കാണപ്പെടുന്നു.

Advertisment