ജമ്മുവിൽ പോലീസുകാരെ ആക്രമിച്ച് രണ്ട് പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ മൂന്ന് തടവുകാർ രക്ഷപ്പെട്ടു

ഒബ്‌സര്‍വേഷന്‍ ഹോമിലെ ഗാര്‍ഡുമാരായ വിനയ് കുമാര്‍, പര്‍വീണ്‍ കുമാര്‍ എന്നിവരെയാണ് തടവുകാര്‍ ആക്രമിച്ചത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ജമ്മു: ജമ്മുവിലെ ആര്‍.എസ് പുരയിലുള്ള ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് രണ്ട് പാകിസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് അന്തേവാസികള്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 5:15-ഓടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് ഇവര്‍ തടവ് ചാടിയത്.

Advertisment

ഒബ്‌സര്‍വേഷന്‍ ഹോമിലെ ഗാര്‍ഡുമാരായ വിനയ് കുമാര്‍, പര്‍വീണ്‍ കുമാര്‍ എന്നിവരെയാണ് തടവുകാര്‍ ആക്രമിച്ചത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു.


രക്ഷപ്പെടുന്നതിന് മുന്‍പ് ഒരു തടവുകാരന്‍ ഒബ്‌സര്‍വേഷന്‍ ഹോമിനുള്ളില്‍ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതീവ സുരക്ഷാ മേഖലയില്‍ എങ്ങനെ തോക്ക് എത്തിയെന്നതിനെക്കുറിച്ച് പോലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ചു.

തടവ് ചാടിയ മൂന്ന് പേരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ സ്വദേശികളും ഒരാള്‍ ജമ്മു കശ്മീരിലെ ആര്‍.എസ് പുര സ്വദേശിയുമാണ്.

സംഭവത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ജമ്മു പോലീസിന്റെ ആഭ്യന്തര അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തും.

Advertisment