ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്കറെ തയിബ ഭീകരരെ വധിച്ചു. ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു. കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സും പാരാ കമാന്‍ഡോകളും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കഴിഞ്ഞദിവസം ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കരസേന വധിച്ചിരുന്നു.