ജമ്മു: ജമ്മു കശ്മീരില്‍ സൈനിക ട്രക്ക് കുന്നിന് താഴെക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു. ശനിയാഴ്ച ജമ്മു കശ്മീരിലെ ബന്ദിപൂര്‍ ജില്ലയിലാണ് അപകടം. സൈനിക ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപരടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജില്ലയിലെ സദര്‍ കൂട്ട് പായന്‍ മേഖലയ്ക്ക് സമീപം കൊടും വളവില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്
/sathyam/media/media_files/2025/01/04/Th2evQAq3S5oLHETYwHf.jpg)
ചില സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഇവരെയെല്ലാം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ രണ്ട് സൈനികര്‍ മരണത്തിന് കീഴടങ്ങി. അപകട സ്ഥലത്തേക്ക് സുരക്ഷാ സേനയും പോലീസും എത്തി.
2024 ഡിസംബര്‍ 24 ന് പൂഞ്ച് ജില്ലയില്‍ ഒരു സൈനിക വാഹനം 350 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.