ജമ്മു: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അലുസ പ്രദേശത്ത് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള അഞ്ച് ഭീകരരുടെ സ്വത്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഭൂമി ഫാറൂഖ് അഹമ്മദ് ഘാനി, മുഹമ്മദ് അബ്ദുല്ല മാലിക്, മുഹമ്മദ് യൂനസ് ഗുജ്ജര്‍ തുര്‍ക്ക്, സര്‍ഫറാസ് ഗുജ്ജര്‍ തുര്‍ക്ക്, റാഷിദ് ഗുജ്ജര്‍ എന്നിവരുള്‍പ്പെടെ ഒളിവില്‍ പോയ അഞ്ച് തീവ്രവാദികളുടേതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെല്ലാം ആലുസ ബന്ദിപ്പോര നിവാസികളാണ്.
ബന്ദിപ്പോര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം ആറ് പ്രതികളുടെ 2 കോടി 81 ലക്ഷം രൂപ വിലമതിക്കുന്ന 18 കനാല്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി പോലീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
കശ്മീരിലെ ഭീകരതയെ നിയന്ത്രിക്കാനും അതിനെ പിന്തുണയ്ക്കുന്ന ശൃംഖല നശിപ്പിക്കാനും പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭാവിയില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒളിച്ചോടിയ തീവ്രവാദികളുടെ കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് അദ്ദേഹം പറഞ്ഞു.