ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ. വെടിവയ്പ്പിൽ ഒരു സൈനികന് പരിക്കേറ്റു

സംശയാസ്പദമായ ചില നീക്കങ്ങൾ സുരക്ഷാ സേന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.

New Update
jammu

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്ക്.

Advertisment

ജമ്മു കശ്മീർ പോലീസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യം സുരൻകോട്ടിലെ ലസാന പ്രദേശത്ത് "ഓപ്പറേഷൻ ലസാന" ആരംഭിച്ചു.


ഓപ്പറേഷനിൽ തീവ്രവാദികളുമായി ഏറ്റുമുട്ടിയതായി സൈന്യം സ്ഥിരീകരിച്ചു. തുടർന്ന് വെടിവയ്പ്പ് നടന്നു. സംശയാസ്പദമായ ചില നീക്കങ്ങൾ സുരക്ഷാ സേന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.

"സുരൻകോട്ടിലെ ലസാനയിൽ ജമ്മു കശ്മീർ പോലീസുമായി ഇന്നലെ രാത്രി നടത്തിയ സംയുക്ത ഓപ്പറേഷനിൽ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി." സോഷ്യൽ മീഡിയയിൽ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ സൈന്യം പറഞ്ഞു.