ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/05/04/fQnMbnJMNKd11OMTZk5P.jpg)
ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായ ദിവസം കട തുറക്കാതിരുന്ന വ്യാപാരിയുടെ നടപടികളില്‍ ദുരുഹത. പതിനഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് കട ആരംഭിച്ചത്. എന്നാല്‍ സംഭവദിവസം ഇയാള്‍ കടതുറന്നുമില്ല.
Advertisment
എന്‍ഐഎ വ്യാപാരിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെപ്പറ്റിയുള്ള വിവരം എന്‍.ഐ.എയ്ക്ക് ലഭിച്ചത്.
നിലവില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദേശം നൂറോളം പേരെയാണ് എന്‍.ഐ.എ. ഇതിനോടകം ചോദ്യം ചെയ്തത്.
ആക്രമണം ഉണ്ടായ സമയം പ്രദേശത്തുണ്ടായിരുന്നവരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ പട്ടിക ഉണ്ടാക്കിയാണ് ചോദ്യം ചെയ്യല്‍.