ശ്രീനഗര്‍: പ്രധാനമന്ത്രി മോദി ജമ്മു കശ്മീരില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ്, ദേശീയ അന്വേഷണ ഏജന്‍സി ശ്രീനഗറിലെ നിരവധി പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി.
തീവ്രവാദ ഗൂഢാലോചന കേസിലാണ് ജമ്മു കശ്മീരിലെ നിരവധി സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.
ഭീകര ഗൂഢാലോചന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെ പല ജില്ലകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച റെയ്ഡ് നടത്തി.
പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍, ബാരാമുള്ള, കുപ്വാര ജില്ലകളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു