ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം, സൈനികന് വീരമൃത്യു; ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഹവേലി തെഹ്സിലിലെ സലോത്രി ഗ്രാമത്തിലെ വിക്ടര്‍ പോസ്റ്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്.

New Update
Untitleddarr

ജമ്മു: ജമ്മു കശ്മീരിലെ എല്‍ഒസിക്ക് സമീപമുള്ള കുഴിബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.

Advertisment

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ഹവേലി തെഹ്സിലിലെ സലോത്രി ഗ്രാമത്തിലെ വിക്ടര്‍ പോസ്റ്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്.


പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം തടയുന്നതിനായാണ് ഈ കുഴിബോംബുകള്‍ സ്ഥാപിച്ചതെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ 07 ജാട്ട് റെജിമെന്റിലെ സൈനികര്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് ഇവ പൊട്ടിത്തെറിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 


ജമ്മു കശ്മീരിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പ്രദേശ ആധിപത്യ പട്രോളിംഗിനിടെ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു അഗ്‌നിവീര്‍ കൊല്ലപ്പെടുകയും ഒരു ജെസിഒ ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്‌കറിന്റെ പ്രോക്‌സി 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

Advertisment