/sathyam/media/media_files/2025/05/17/C0wLLujKPKZngyDVydUj.jpg)
ഡല്‍ഹി: വടക്കന്‍ കശ്മീരിലെ ബന്ദിപോരയില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരരെ സുരക്ഷാ സേന ഞായറാഴ്ച പിടികൂടി. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ ആയുധങ്ങളോടും വെടിമരുന്നിനോടും കൂടി അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
'ഇവരില്‍ നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകള്‍, രണ്ട് യുബിജിഎല്‍ ഗ്രനേഡുകള്‍, പത്ത് റൗണ്ട് എ.കെ.എസ് എന്നിവ കണ്ടെടുത്തു,' അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എസ്.കെ. ബാല സ്വദേശിയായ അബ് മജീദ് ഗോജ്രി, വിജ്പാര സ്വദേശിയായ അബ് ഹമീദ് ദാര്‍ എന്നിവരാണ് അറസ്റ്റിലായത്. യുഎപിഎ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപസംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന തീവ്രവാദ സംഘടനയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശ്രീനഗറിലെയും ഹന്ദ്വാരയിലെയും രണ്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.