ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ക്രിക്കറ്റ് താരം മരിച്ചു

ഫരീദ് തന്റെ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഡോര്‍ തുറന്നപ്പോള്‍ ഫരീദിനെ തട്ടിയിടുകയായിരുന്നു.

New Update
Untitled

ഡല്‍ഹി: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. പൂഞ്ച് ജില്ലയില്‍ താമസിക്കുന്ന പ്രാദേശിക ക്രിക്കറ്റ് താരം ഫരീദ് ഹുസൈന്‍ ആണ് മരിച്ചത്. ഓഗസ്റ്റ് 20 ന് ഫരീദ് റോഡില്‍ പോകുമ്പോള്‍ മറ്റൊരാളുടെ അശ്രദ്ധ മൂലം ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

Advertisment

ഫരീദ് തന്റെ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഡോര്‍ തുറന്നപ്പോള്‍ ഫരീദിനെ തട്ടിയിടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് മരിച്ചു. സമീപത്തുള്ളവര്‍ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും ഫരീദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

Advertisment