ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു, വെടിക്കോപ്പുകൾ ഉൾപ്പെടെ വൻ ആയുധ ശേഖരം കണ്ടെടുത്തു

റെയ്ഡിനിടെ അസമാബാദില്‍ നിന്നുള്ള താരിഖ് ഷെയ്ക്കിനെയും ചേംബര്‍ ഗ്രാമത്തില്‍ നിന്നുള്ള റിയാസ് അഹമ്മദിനെയും കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
Untitled

ജമ്മു: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ പൂഞ്ചില്‍ ഞായറാഴ്ച ആയുധങ്ങളുമായി രണ്ട് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

റെയ്ഡിനിടെ അസമാബാദില്‍ നിന്നുള്ള താരിഖ് ഷെയ്ക്കിനെയും ചേംബര്‍ ഗ്രാമത്തില്‍ നിന്നുള്ള റിയാസ് അഹമ്മദിനെയും കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവരില്‍ നിന്നും രണ്ട് അസോള്‍ട്ട് റൈഫിളുകളും ചില വെടിയുണ്ടകളും കണ്ടെടുത്തു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം, പോലീസ് സംഘം ജാലിയന്‍ ഗ്രാമത്തിലെ ഷെയ്ഖിന്റെ വാടക വീട് റെയ്ഡ് ചെയ്യുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment