ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ആറ് യാത്രക്കാരുമായി പോയ വാഹനം തോട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ കാണാതായ രണ്ട് വ്യക്തികളെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്. കേന്ദ്രമന്ത്രിയും ഉധംപൂര്‍ എംപിയുമായ ജിതേന്ദ്ര സിംഗ് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി
വാഹനത്തില്‍ യാത്ര ചെയ്തവരില്‍ 4 പേരെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് എന്റെ ആത്മാര്‍ത്ഥ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞു
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് കുമാര്‍ ഷാവാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.