ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി സൈന്യം, തിരച്ചിൽ ഊർജ്ജിതം

New Update
attack-1

ഡൽഹി: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. ഉദ്ധംപൂരിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്.

Advertisment

മേഖലയിൽ മൂന്ന് ഭീകരർ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഭീകരർക്കായി സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണം നടന്ന് ഏഴുമാസത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. ജമ്മുകശ്മീരിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Advertisment