ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കാശ്മീരിലെ ഉദ്ദംപൂരിൽ ഇന്ന് വൈകിട്ട് എട്ടോടെയാണ് സംഭവം.
പോലീസ് സ്റ്റേഷന് നേരെയാണ് വെടിവയ്പ്പുണ്ടായത്. തുടർന്ന് സുരക്ഷാ സേന ഭീകർക്കെതിരെയും വെടിയുതിർത്തു.
സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ നടക്കുകയാണ്