New Update
/sathyam/media/media_files/2024/10/24/BEPXxBFzYuKraNiOQED0.webp)
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഭീകരർ സൈനിക വാഹനത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു.
Advertisment
ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
സൈന്യം ശക്തമായ തിരിച്ചടി നൽകിയെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.