ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം; മൂന്ന് ഭീകരരെയും വധിച്ച് സൈന്യം

New Update
H

ഡൽഹി: ജമ്മു കശ്മീരില്‍ സൈനികവാഹനം ആക്രമിച്ച 3 ഭീകരരെ സൈന്യം വധിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.

Advertisment

അഖ്നൂര്‍ മേഖലയില്‍ നടന്ന വെടിവെപ്പിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് ജമ്മു കാശ്മീരിലെ അഖ്നൂര്‍ നഗരത്തിലെ ജോഗ്വാന്‍ മേഖലയില്‍ സൈന്യത്തിനുനേരെ വെടിവെപ്പുണ്ടായത്. സൈന്യത്തിന്‍റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മൂന്ന് ഭീകരര്‍ 15-20 റൗണ്ട് വരെ വെടിയുതിര്‍ത്തതായാണ് വിവരം. വെടിവെപ്പില്‍ സൈനികര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.

ദീപാവലി ഉത്സവ സീസണിന്‍റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് സംഭവം. ദിവസങ്ങള്‍ക്കിടയില്‍ ഇത് അഞ്ചാമത്തെ ഭീകരാക്രമണമാണുണ്ടാകുന്നത്.

 

Advertisment