ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തി. പാക്ക് പഞ്ചാബിൽ രൂക്ഷ പ്രതിസന്ധി

 വൈദ്യുതി ഉത്പാദനത്തിന് പുറമേ അണക്കെട്ടിലെ അധികജലം ജലസേചനത്തിനും പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്.

New Update
Jammu Kashmir

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്ക് പഞ്ചാബിലേക്കുള്ള ജലവിതരണം നിയന്ത്രിക്കുന്ന ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തി. ഇതോടെ പാക്ക് പഞ്ചാബിലേക്കുള്ള ഡാമിൽ നിന്നുള്ള ജലവിതരണം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. 

Advertisment

ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തിയതോടെ പാക്ക് പഞ്ചാബിൽ രൂക്ഷ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്.


 വൈദ്യുതി ഉത്പാദനത്തിന് പുറമേ അണക്കെട്ടിലെ അധികജലം ജലസേചനത്തിനും പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്.

ചെനാബ് നദിക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ട് ജലവൈദ്യൂതി പദ്ധതിയ്ക്കുള്ള പ്രധാന ഡാമുകളിലൊന്നാണ്. പാക്കിസ്ഥാനുമായുള്ള സിന്ധുനദീ ജലകരാറിൽ ഉൾപ്പെടുന്ന പുഴകളിലൊന്നാണ് ചെനാബ്.