ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/X4vGBw4R0Nj8lugdadZ9.jpg)
ഡൽഹി: ജമ്മുകാശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃത്പാൽ സിംഗാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Advertisment
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ജമ്മുകാഷ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ അമൃത്പാൽ സിംഗ് കൊല്ലപ്പെട്ടത്.
സ്ഥലത്ത് വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.