ശ്രീനഗർ പോലീസ് സ്റ്റേഷനിലെ സ്ഫോടനം സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടം മാത്രം: ഭീകരാക്രമണം അല്ലെന്ന് പോലീസ്

ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ ശേഖരിക്കല്‍ പ്രക്രിയ രണ്ട് ദിവസമായി തുടരുകയാണെന്നും രാത്രി 11:20 ഓടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

New Update
Untitled

ഡല്‍ഹി:  ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനം ഒരു അപകടം മാത്രമാണെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) നളിന്‍ പ്രഭാത്. 

Advertisment

പോലീസ് സ്റ്റേഷനിലെ സ്‌ഫോടനം തീവ്രവാദ ഗൂഢാലോചനയോ ആക്രമണമോ അല്ലെന്നും എഫ്എസ്എല്‍ സംഘം സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ സംഭവിച്ച ഒരു അപകടം മാത്രമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ ശേഖരിക്കല്‍ പ്രക്രിയ രണ്ട് ദിവസമായി തുടരുകയാണെന്നും രാത്രി 11:20 ഓടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ഇതൊരു നിര്‍ഭാഗ്യകരമായ അപകടമാണ്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന്' ഡിജിപി നളിന്‍ പ്രഭാത് പറഞ്ഞു. സ്‌ഫോടനം വെറും ഒരു അപകടം മാത്രമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പ്രസ്താവനയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.  

Advertisment