സെൻസർഷിപ്പ് വിവാദം: ജനനായകൻ നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു

ചിത്രത്തിന് യു/എ (U/A) സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

New Update
Untitled

ഡല്‍ഹി: ദളപതി വിജയ്യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകന്‍' നിയമക്കുരുക്കില്‍. വിജയ് ചിത്രം ജന നായകന്റെ നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ജഡ്ജി ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

Advertisment

കെവിഎന്‍ പ്രൊഡക്ഷന്‍സിനെതിരെ കോടതി മുമ്പ് വിധി പ്രസ്താവിച്ചിരുന്നു, സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ത്തിവയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ഉത്തരവിട്ടിരുന്നു.


ചിത്രത്തിന് യു/എ (U/A) സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.


ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞത്. കേസ് ജനുവരി 21-ലേക്ക് മാറ്റിയതോടെ പൊങ്കല്‍ റിലീസ് എന്ന പ്രതീക്ഷയും ചിത്രത്തിന് നഷ്ടമായി.

സിനിമയുടെ റിലീസ് തീയതി മുന്‍കൂട്ടി നിശ്ചയിച്ച് സിസ്റ്റത്തെയും കോടതിയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിനെ ഓര്‍മ്മിപ്പിച്ചു.

Advertisment