/sathyam/media/media_files/2025/11/28/janathadul-s-mathew-t-thomas-2025-11-28-16-30-18.jpg)
ഡൽഹി: ദേശീയ തലത്തിൽ എൻഡിഎയിലും കേരളത്തിൽ എൽഡിഎഫിലും തുടരുന്ന പ്രതിസന്ധി മറികടക്കാൻ ജനതാദൾ (എസ്) സംസ്ഥാന ഘടകത്തിന് മുന്നിൽ വഴി തെളിഞ്ഞിരിക്കുന്നു.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതോടെ ജനതാദൾ (എസ്) കേരള ഘടകം ആ പാർട്ടിയിൽ ലയിക്കും.
ജനുവരി രണ്ടാം വാരത്തിൽ ലയന സമ്മേളനം നടക്കും. ലയനത്തിന് പിന്നാലെ മുൻമന്ത്രി മാത്യു ടി തോമസ് പുതിയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാകും.
അതേസമയം ജെഡി (എസ്) ദേശീയ നേതൃത്വത്തോട് അടുപ്പം പുലർത്തുന്നവർ ജെഡി (എസ്) എന്ന നിലയിൽ തുടരുന്നതിനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അവർ കേരളത്തിൽ എൻഡിഎയുടെ ഭാഗമാകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജെഡി (എസ്) കേരള ഘടകം മുൻ പ്രധാനമന്ത്രി ദേവ ഗൗഡ നയിക്കുന്ന ജെഡി (എസ്) ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീ അടയാളത്തിൽ മത്സരിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായി, എൻഡിഎ ഘടക കക്ഷി എൽഡിഎഫിൽ തുടരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ജെഡി (എസ്) കേരള ഘടകം പുതിയ പാർട്ടിയായി മാറുന്നതോടെ സിപിഎമ്മിന് വിമർശനങ്ങളിൽ നിന്ന് തടിയൂരാൻ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us