/sathyam/media/media_files/2025/09/01/untitled-2025-09-01-13-38-11.jpg)
കൊല്‍ക്കത്ത: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്ലാമിക സംഘടനകള്‍ക്ക് വഴങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.
പ്രശസ്ത ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെ കൊല്‍ക്കത്തയിലെ ഒരു പരിപാടിയിലേക്ക് ക്ഷണിച്ചതിനെ 'മതത്തിനും ദൈവത്തിനും എതിരെ സംസാരിക്കുന്ന ഒരാള്‍' എന്ന് മുദ്രകുത്തി ഇസ്ലാമിക ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഇതോടെ മമത ബാനര്‍ജി സര്‍ക്കാര്‍ നടത്തുന്ന പശ്ചിമ ബംഗാള്‍ ഉറുദു അക്കാദമി ഒരു സാഹിത്യോത്സവം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായി.
ജാവേദ് അക്തറിനുള്ള ക്ഷണം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
'ഹിന്ദി സിനിമയിലെ ഉറുദു' എന്ന പേരില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന പരിപാടിയില്‍, ചര്‍ച്ചകള്‍, കവിതാ പാരായണം, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവയിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് ഉറുദു നല്‍കിയ സമ്പന്നമായ സംഭാവനകളെ ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു.
സെപ്റ്റംബര്‍ 1 ന് നടക്കുന്ന ഒരു പ്രധാന മുഷൈറയില്‍ അധ്യക്ഷത വഹിക്കാനാണ് പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെ മുഖ്യാതിഥിയായി ക്ഷണിച്ചത് .