സോണിയക്കും രാഹുലിനും എതിരായ കുറ്റപത്രം പ്രധാനമന്ത്രിയുടെ പ്രതികാര നടപടി. കോൺഗ്രസ് നിശബ്ദമാക്കപ്പെടില്ലെന്ന് ജയറാം രമേശ്

New Update
jayaram ramesh

ഡൽഹി: നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിനെതിരെ കോൺഗ്രസ്. 

Advertisment

കേന്ദ്ര ഏജൻസിയുടെ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികാര നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത്തരം പ്രതികാര നടപടിയിലൂടെ കോൺഗ്രസിനെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

'നാഷനൽ ഹെറാൾഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് നിയമവാഴ്ചയുടെ മറവിൽ സർക്കാർ സ്പോൺസർ ചെയ്ത കുറ്റകൃത്യമാണ്. 

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് ചിലർ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയത്തിന്റെയും ഭീഷണിയുടെയും ഭാഗമാണ്. 

ഐ.എൻ.സിയെയും അതിന്റെ നേതൃത്വത്തെയും ഇതിലൂടെ നിശബ്ദമാക്കപ്പെടില്ല' -ജയറാം രമേശ് എക്സിൽ എഴുതി.