ഇന്ത്യ ആരെയും എണ്ണ വാങ്ങാൻ നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലെങ്കിൽ വാങ്ങേണ്ട. ഇന്ത്യ എപ്പോഴും സ്വതന്ത്രമായ തീരുമാനങ്ങൾ തുടരും; ട്രംപിനെതിരെ ജയശങ്കർ

New Update
jayshankar trump

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയത്തിനെതിരെ കടുത്ത വിമർശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. 

Advertisment

യു.എസ്. വിദേശനയത്തിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് ട്രംപിന്റെ നിലപാട് പൂർണമായും വ്യത്യസ്തമാണെന്നും ഇത്തരത്തിൽ ഒരിക്കൽപോലും യുഎസ് പ്രസിഡൻറ് പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇഷ്ടമില്ലെങ്കിൽ ആരും വാങ്ങേണ്ട. ആരെയും എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിച്ചിട്ടില്ല. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യത്തിനാണ്. 

എണ്ണവിലയിൽ സ്ഥിരത കൈവരിക്കുക ലക്ഷ്യമിട്ടാണത്. 2022-ൽ എണ്ണവില കുത്തനെ ഉയരുമെന്ന ആശങ്ക ഉയർന്നപ്പോൾ തന്നെ ഇന്ത്യയുടെ വാങ്ങൽ ലോകത്തിന് ആശ്വാസമായിരുന്നു.” ജയശങ്കർ വ്യക്തമാക്കി.

ട്രംപ് വ്യാപാരവും വിദേശനയവും സംബന്ധിച്ച് പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് പലപ്പോഴും പൊതുവേദികളിൽ പ്രഖ്യാപനങ്ങൾ നടത്തിയതിന് ശേഷമാണ് ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച നടത്തുന്നത്. ഇത് ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണെന്ന് ജയശങ്കർ പറഞ്ഞു.

Advertisment