യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഭാര്യ ഉഷ വാൻസും ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ മാസത്തെ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് ഒരു തീപ്പൊരി പ്രസംഗം നടത്തിയിരുന്നു.

New Update
jdUntitled1suvendhu

ഡല്‍ഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഭാര്യ ഉഷ വാന്‍സും ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്.

Advertisment

ഫെബ്രുവരിയില്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും അരങ്ങേറ്റം കുറിച്ചതിന് ശേഷം, വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റ് രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയാണിത്. പൊളിറ്റിക്കോയാണ് ജെഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസത്തെ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് ഒരു തീപ്പൊരി പ്രസംഗം നടത്തിയിരുന്നു.


യൂറോപ്യന്‍ ഗവണ്‍മെന്റുകള്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുകയും, തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും, നിയമവിരുദ്ധ കുടിയേറ്റം ശരിയായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്ന് ആരോപിച്ചു. വാഷിംഗ്ടണും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മില്‍ ഇതിനകം നിലനില്‍ക്കുന്ന പിരിമുറുക്കം ഈ പരാമര്‍ശങ്ങള്‍ ശക്തിപ്പെടുത്തി.


യുഎസിന്റെ രണ്ടാം പ്രഥമ വനിത എന്ന നിലയില്‍ ഉഷ വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കും ഇത്. അവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.