/sathyam/media/media_files/2025/08/07/untitledtarifmk-stalin-2025-08-07-13-26-34.jpg)
ചെ​ന്നൈ: ജെ​ല്ലി​ക്കെ​ട്ടി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ന​ൽ​കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. അ​ള​ങ്കാ​ന​ല്ലൂ​രി​ൽ ജെ​ല്ലി​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.
അ​ള​ങ്കാ​ന​ല്ലൂ​രി​ൽ ജ​ല്ലി​ക്കെ​ട്ട് കാ​ള​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​യ്ക്കു​മെ​ന്നും ഇ​തി​നാ​യി ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​മി​ഴ്​നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ ധീ​ര​ത​യെ ആ​ദ​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യം.
ഈ ​വ​ർ​ഷ​ത്തെ അ​ള​ങ്കാ​ന​ല്ലൂ​ർ ജെ​ല്ലി​ക്ക​ട്ടി​ൽ ഏ​ക​ദേ​ശം 1,100 കാ​ള​ക​ളും ഏ​ക​ദേ​ശം 600 കാ​ള​പ്പോ​രാ​ളി​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വൈ​ദ​ഗ്ധ്യ​ത്തെ​യും ധൈ​ര്യ​ത്തെ​യും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി സം​ഘാ​ട​ക​ർ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ള​ക​ളെ മെ​രു​ക്കു​ന്ന​യാ​ൾ​ക്ക് ഒ​രു കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കും. ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​ച​വ​യ്ക്കു​ന്ന കാ​ള​യു​ടെ ഉ​ട​മ​യ്ക്ക് ഒ​രു ട്രാ​ക്ട​ർ സ​മ്മാ​ന​മാ​യി ന​ൽ​കും. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൈ​ക്കി​ളു​ക​ൾ, ക​ട്ടി​ൽ, മെ​ത്ത, പ്ലാ​സ്റ്റി​ക് ക​സേ​ര​ക​ൾ, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us