മധ്യപ്രദേശിലെ ജാബുവയിൽ വൻ വാഹനാപകടം; ട്രോളിയും കാറും കൂട്ടിയിടിച്ച് 9 പേർ മരിച്ചു

ബുധനാഴ്ച രാത്രി 2:00 ഓടെ, നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന് സമീപമുള്ള വളവില്‍ ഒരു ട്രോളിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. 

New Update
jhabua

ഡല്‍ഹി: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ തണ്ട്ല-മേഘ്നഗറിനു ഇടയിലുള്ള സഞ്‌ജേലി റെയില്‍വേ ക്രോസിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ 9 പേര്‍ മരിച്ചു.

Advertisment

ബുധനാഴ്ച രാത്രി 2:00 ഓടെ, നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന് സമീപമുള്ള വളവില്‍ ഒരു ട്രോളിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. 


മരിച്ചവരില്‍ എട്ട് പേര്‍ തണ്ട്ലയ്ക്കടുത്തുള്ള ശിവ്ഗഡ് മഹുദ നിവാസികളാണെന്നും മറ്റൊരാള്‍ ശിവ്ഗഡിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും പറയപ്പെടുന്നു. ഈ അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.


മേഘ്നഗര്‍ തഹസില്‍ പ്രദേശത്തിന് കീഴിലുള്ള സഞ്ജലി റെയില്‍വേ ക്രോസിംഗിന് സമീപമുള്ള താല്‍ക്കാലിക റോഡില്‍ നിന്ന് നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍ ഓവര്‍ ബ്രിഡ്ജ് (ആര്‍ഒബി) മുറിച്ചുകടക്കുകയായിരുന്ന ട്രക്ക്, നിയന്ത്രണം തെറ്റി ഒരു വാനിലേക്ക് മറിയുകയായിരുന്നു.