'മുഖ്യമന്ത്രി ഗ്രാമ ഗാഡി യോജന' പദ്ധതി പ്രകാരം 60 വയസിനു മുകളിലുള്ളവർ, വിധവകൾ, വിദ്യാർഥികൾ എന്നിവർക്ക് ജാർഖണ്ഡിൽ ബസുകളിൽ ഇനിമുതല്‍ സൗജന്യ യാത്ര

New Update
Jharkhand bus

റാഞ്ചി: 60 വയസ്സിനു മുകളിലുള്ളവർ, വിധവകൾ, വിദ്യാർഥികൾ എന്നിവർക്ക് ഗ്രമീണമേഖലാ റൂട്ടുകളിലെ ബസുകളിൽ ഇനിമുതൽ തികച്ചും സൗജന്യയാത്രയായിരിക്കും ലഭിക്കുക. സിറ്റി സർവീസുകളിൽ ഈ സൗജന്യം ഉണ്ടാകില്ല.

Advertisment

ഇതിനായി പുതിയ ഗ്രാമീണ റൂട്ടുകൾകൂടി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സ്വാകര്യമേഖല യായിരിക്കും ഈ റൂട്ടുകളിലെല്ലാം ബസ് സർവ്വീസ് നടത്തുക.

സൗജന്യയാത്ര ചെയ്യുന്നവർ ഏകദേശം ഒരു കോടിക്ക് മുകളിൽ വരുമെന്നാണ് സർക്കാർ അനുമാനം.ബസ്സ്‌ ഓപ്പറേറ്റർമാർക്ക് ഈ തുക സർക്കാർ നേരിട്ട് നൽകുന്നതായിരിക്കും.

ഇതിനുള്ള സമഗ്രമായ പ്രോജക്റ്റ് തയ്യറായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഗ്രാമ ഗാഡി യോജന (mukhyamanthri Gram Gadi Yojana) എന്നാണ് പദ്ധതിയുടെ പേര്.

Advertisment