Advertisment

കാമുകിയറിയാതെ മറ്റൊരു വിവാഹം കഴിച്ചു. വിവരമറിഞ്ഞ് ചോദ്യം ചെയ്ത യുവതിയെ കൊന്ന് മൃതദേഹം 50 കഷ്ണങ്ങളാക്കി. അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് നായ. യുവാവ് പിടിയില്‍

ജോര്‍ദാഗ് ഗ്രാമത്തിലെ താമസക്കാരായിരുന്ന ഇവര്‍ തമിഴ്നാട്ടിലാണ് താമസിച്ചിരുന്നത്.

New Update
Jharkhand man kills live-in partner, chops body into 50 pieces; dog finds remains

ചെന്നൈ: കാമുകന്റെ വിവാഹം ചോദ്യം ചെയ്ത യുവതിയെ കൊന്ന് മൃതദേഹം 50 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച യുവാവ് പിടിയില്‍. 

Advertisment

ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. മറ്റൊരു സ്ത്രീയുമായുള്ള വിവാഹത്തെ ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്നാണ് 25 കാരനായ യുവാവ് തന്റെ കാമുകിയെ കൊലപ്പെടുത്തിയത്.

രണ്ടാഴ്ച മുമ്പ് നടന്ന സംഭവം നവംബര്‍ 24 ന് വനപ്രദേശത്ത് നിന്നും ലഭിച്ച മൃതദേഹ അവശിഷ്ടങ്ങളുമായി തെരുവ് നായ എത്തിയതോടെയാണ് പുറംലോകമറിഞ്ഞത്.ഗംഗി കുമാരി (24) ആണ് കൊല്ലപ്പെട്ടത്.

പ്രതി നരേഷ് ഭെന്‍ഗ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ദാഗ് ഗ്രാമത്തിലെ താമസക്കാരായിരുന്ന ഇവര്‍ തമിഴ്നാട്ടിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെങ്കിലും ഇര അറിയാതെ നരേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ നരേഷ് ഗാംഗിയോടൊപ്പം താമസം തുടര്‍ന്നു.

നവംബര്‍ എട്ടിന് ഗാംഗിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇരുവരും ഖുന്തിയിലേക്ക് മടങ്ങി. തന്നെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ ഗംഗി യുവാവിനെ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചാല്‍ തനിക്ക് നല്‍കാനുള്ള പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

തുടര്‍ന്ന് നരേഷ് ഗംഗിയെ തന്റെ വീടിനടുത്തുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോയി ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. തുടര്‍ന്ന് മൃതദേഹം 50 കഷണങ്ങളാക്കി മുറിച്ച് അവശിഷ്ടങ്ങള്‍ വന്യമൃഗങ്ങള്‍ക്കുള്ള ഭക്ഷണമായി വലിച്ചെറിഞ്ഞു.

നവംബര്‍ 24 ന്, ചില ശരീരഭാഗങ്ങളുമായി ഒരു നായയെ കണ്ടതിനെത്തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ പൊലീസ് വനപ്രദേശത്ത് നിന്ന് ഇരയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഗംഗിയുടെ ആധാര്‍ കാര്‍ഡും ഫോട്ടോയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗും വനത്തില്‍ നിന്ന് പോലീസ് കണ്ടെത്തി, അവ പിന്നീട് അമ്മ തിരിച്ചറിഞ്ഞു.

ചോര പുരണ്ട അരിവാളും തൂവാലയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കസ്റ്റഡിയിലെടുത്ത ഭെന്‍ഗ്രയെ ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്.

Advertisment